കൊച്ചി - കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനിയായ (എൻബിഎഫ്സി) ഗോശ്രീ ഫിനാൻസ് ലിമിറ്റഡ് (ജിഎഫ്എൽ), ശാലിനി വാര്യരെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും (സിഇഒ) കോ-പ്രമോട്ടറായും പ്രഖ്യാപിച്ചു.
ഫെഡറൽ ബാങ്കിൽ റീട്ടെയിൽ ബാങ്കിംഗ് വിഭാഗത്തിന് നേതൃത്വം നല്കുന്ന ശാലിനി വാര്യർ അവിടെയിപ്പോള്‍ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. ഗോശ്രീ ഫിനാൻസ് ലിമിറ്റഡുമായുള്ള അവരുടെ സംരംഭക യാത്ര 2025 ജൂൺ 02 മുതൽ ആരംഭിക്കും.
ഫെഡറൽ ബാങ്കിലെ ജോലിക്കു മുന്‍പ്, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിൽ ഇരുപത്തിയഞ്ച് വർഷം ശാലിനി വാര്യര്‍ പ്രവര്‍ത്തിച്ചിരുന്നു. ......
കൊച്ചി: പരിസ്ഥിതി സംരക്ഷണത്തിനായി ഗ്രീന്‍ എനര്‍ജി ഉപയോഗം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കൊച്ചിയില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി സംഘം. ഇതാദ്യമായാണ് കേരളത്തില്‍ നിന്ന് ഇവി വാഹനത്തില്‍ രണ്ടായിരത്തോളം കിലോമീറ്റര്‍ താണ്ടി കാഠ്മണ്ഡുവിലേക്ക് യാത്ര സംഘടിപ്പിക്കുന്നത്. ......
കേരളത്തിലെ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളിൽ പ്രതിഭാഗത്തിനായി വാദിച്ച ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു.......
ദോഹ: രാജ്യത്ത് നിന്നുള്ള ഹജ്ജ്തീർത്ഥാടകർക്കായുള്ള വാക്സിനേഷൻ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളമുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ എല്ലാ ഹജ്ജ് വാക്സിനുകളും ലഭ്യമാണ്. ......
ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ-താനിയുടെ രക്ഷാകർതൃത്വത്തിൽ ദോഹയിൽ നടക്കുന്നഗ്ലോബൽ സെക്യൂരിറ്റി ഫോറം ഇന്ന് സമാപിക്കും.ഖത്തറിന്റെ വിദേശനയത്തിന്റെ നട്ടെല്ല് മധ്യസ്ഥതയാണെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സാലിഹ് അൽ-ഖുലൈഫി ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
ഉന്നതതല ചർച്ചയിൽ, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ വിശ്വസനീയമായ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനുള്ള ഖത്തറിന്റെ പ്രതിബദ്ധത അദ്ദേഹം എടുത്തുകാട്ടി. ......
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ നിർണായക യോഗങ്ങൾ പുരോഗമിക്കുന്നു. 7- ലോക് കല്യാൺ മാർഗിലുള്ള വസതിയിലാണ് കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ പങ്കെടുക്കുന്ന യോഗങ്ങൾ നടകക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും അടക്കമുള്ള നേതാക്കൾ പ്രധാനമന്ത്രിയുടെ വസതിയിലെത്തി. ......
എറണാകുളം : എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ കേൾവി സംബന്ധമായ വിഷയങ്ങളുള്ള 126 പേർക്ക് ഹൈബി ഈഡൻ എം പിയുടെ നേതൃത്വത്തിൽ സൗജന്യ ഹിയറിംഗ് എയിഡ് വിതരണം നടത്തി. പ്രശസ്ത സിനിമ താരം അജു വർഗീസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഫെഡറൽ ബാങ്കിന്റെ സി എസ് ആർ പിന്തുണയോടെ സ്വരൂപ് ചാരിറ്റബിൾ ഫൗണ്ടഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ......
കൊച്ചി: വിയറ്റ്നാമിലെ മുന്‍നിര വിമാനക്കമ്പനിയായ വിയറ്റ്ജെറ്റ് ഏഷ്യ- പസഫിക്ക് മേഖലയില്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നു. ഹോ ചി മിന് സിറ്റിയില്‍ നിന്ന് ജപ്പാനിലെ നഗോയയിലേക്കും ഫുകുവോക്കയിലേക്കും നേരിട്ടുള്ള പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതായി വിയറ്റ്ജെറ്റ് അറിയിച്ചു. ......